അന്ന് താമസ സ്ഥലത്ത് വിശ്രമിച്ചു. മേയ് 28ന് നില വഷളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ ഒന്നിന് മരിച്ചു. യുവാവിന്റെ മരണത്തിന് കമ്പനിയാണ് ഉത്തരവാദിയെന്നാരോപിച്ച് കുടുംബം നല്കിയ പരാതിയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു തൊഴിലുടമയുടെ നിലപാട്. അബാവോയ്ക്ക് കാര്യമായ ജോലിഭാരം ഉണ്ടായിരുന്നില്ലെന്നും താങ്ങാവുന്ന ജോലി മാത്രമാണ് നല്‍കിയതെന്നും വിചാരണ വേളയില്‍ കമ്പനി വാദിച്ചു. മുന്‍പേ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും കമ്പനി പറഞ്ഞു.
എന്നാല്‍, ദിവസം പരമാവധി എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ 44 മണിക്കൂറാണ് ചൈനയിലെ ജോലി സമയമെന്നു കോടതി കോടതി ചൂണ്ടിക്കാട്ടി. നഷ്ട പരിഹാരമായി അബാവോയുടെ കുടുംബത്തിന് 4 ലക്ഷം യുവാന്‍ അഥവാ 56,000 യുഎസ് ഡോളര്‍ നല്‍കണമെന്നും കോടതി വിധിച്ചു.
അബാവോയുടെ മരണം ചൈനയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ല്‍ ഷൂ ബിന്‍ എന്ന ഒരു തൊഴിലാളി ജോലി കഴിഞ്ഞ് എത്തിയ ഉടന്‍ കുഴഞ്ഞു വീണു മരണമടഞ്ഞിരുന്നു. വിശ്രമമില്ലാതെ 130 മണിക്കൂര്‍ ജോലി നോക്കിയതിനു പിന്നാലെയാണ് ഷൂ ബിന്‍ മരിച്ചത്.

Comments: